ദുബായ്- യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ഇന്ത്യ വ്യാഴാഴ്ച പുനരാരംഭിക്കും.
വ്യാഴം രാവിലെ പത്ത് മുതല്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ ഒന്നില്‍നിന്നാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പുറപ്പെടുക. വ്യാഴാഴ്ചയും തുര്‍ന്നുള്ള ദിവസങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ടെര്‍മിനല്‍ ഒന്നില്‍ എത്തിച്ചേരണമെന്ന് എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, വ്യാഴാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ ദുബായ് ടെര്‍മിനല്‍ രണ്ടില്‍നിന്ന് തന്നെ ആയിരിക്കും.






