മുംബൈ- വീട്ടമ്മയും പ്രായപൂര്‍ത്തായാകാത്ത കുട്ടിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍ക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ സാകിനാക്കയിലാണ് സംഭവം. മകന്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തി അയല്‍ക്കാര്‍ പീഡിപ്പിച്ചിരുന്നുവെന്ന് 44 കാരി എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ചാണ്ടിവാലി പ്രദേശത്തെ ഫ് ളാറ്റന്റെ പന്ത്രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടിയാണ് ഇവരും പത്ത് വയസ്സായ മകനും ജീവനൊടുക്കിയത്. മകന്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്നത് ശല്യമായതായി അയല്‍വാസികള്‍ ഹൗസിംഗ് സൊസൈറ്റിയിലും പോലീസിലും പരാതിപ്പെട്ടിരുന്നതായി പറയുന്നു. ഫ് ളാറ്റില്‍ പതിനൊന്നാം നിലയില്‍ താമസിക്കുന്നവരാണ് പരാതി നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ജീവനൊടുക്കിയ രേഷ്മ ട്രെഞ്ചിലിന്റെ ഭര്‍ത്താവ് കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
അയൂബ് ഖാന്‍, ഷഹ്്‌നാസ് ഖാന്‍, ശഅദബ് ഖാന്‍ എന്നിവരുടെ പേരുകളാണ് രേഷ്മ ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്. ആത്മഹത്യാ പ്രേരണക്ക് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായും അയൂബ് ഖാനെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.






