Sorry, you need to enable JavaScript to visit this website.

പ്രണയദിനത്തില്‍ കാളിദാസിന് വിസ്മയ കത്തെഴുതി;  കാളി കാണുമെന്നും സെല്‍ഫിയെടുക്കുമെന്നും വിസ്മയ പറഞ്ഞു

കൊല്ലം-വിസ്മയയുടെ മരണവാര്‍ത്ത കേരളത്തിന്റെ നൊമ്പരമാകുന്നു. വിസ്മയ തനിക്ക് എഴുതിയ കത്തിനെക്കുറിച്ച് പറയുകയാണ് കാളിദാസ് ജയറാം. വേദനയൊടുകൂടിയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. 'പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്
നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്.  ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന് എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്' കാളിദാസ് ജയറാം കുറിച്ചു.
ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടമായത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും നടന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതു വെറുമൊരു ഹാഷ്ടാഗ് മാത്രമാകാതെ പെണ്‍കുട്ടികളെ ജീവിതത്തില്‍ മുന്നോട്ടു കൊണ്ടു വരണമെന്നും കാളിദാസ് ഓര്‍മിപ്പിച്ചു. വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനു പിന്നിലെ കാര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
 

Latest News