ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ രണ്ടു വരെ നീട്ടി

മനാമ- ബഹ്‌റൈനിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ രണ്ടു വരെ നീട്ടി. നേരത്തെ നൽകിയ അറിയിപ്പ് പ്രകാരം നിയന്ത്രണങ്ങൾ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.
രാജ്യത്ത് അടുത്തിടെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി, നിയന്ത്രണങ്ങൾ നീട്ടാനുള്ള നിർദേശം നൽകിയത്. മാളുകളും വാണിജ്യ സ്ഥാപനങ്ങളും ജൂലൈ രണ്ട് വരെ തുറക്കില്ല. ഓൺലൈൻ വ്യാപാരവും ഡെലിവറിയും തടസമില്ലാതെ തുടരും. റസ്‌റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല.
 

Latest News