മുംബൈ- മനോവൈകല്യമുള്ള മകനെ കൊലപ്പെടുത്തിയ ശേഷം 67 കാരനായ പിതാവ് ആത്മഹത്യ ചെയ്തു.
താന്‍ മരിച്ചാല്‍ വൈകല്യമുള്ള 35 കാരനായ മകനെ ആരുനോക്കുമെന്ന ആധിയിലായിരുന്നു താനെന്ന് മുംബൈയിലെ അപ്പാര്‍ട്മെന്റില്‍ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
റിട്ട.എന്‍ജിനീയര്‍ ദശരഥ് ഭട്ട് ഭാര്യയും മകനോടുമൊപ്പം മുളുന്ദിലെ യോഗി ഹില്‍സിലെ ക്രൗണ്‍ ജുവല്‍ അപാര്‍ട്ട്മെന്റിലായിരുന്നു താമസം. മയക്കുമരുന്ന് നല്കിയ ശേഷം മൂന്നടി ഉയരമുള്ള ഡ്രമ്മില്‍ വെള്ളം നിറച്ച് മുക്കിക്കൊല്ലുകയായിരുന്നു.
ഐസ്ക്രീമില് മയക്കുമരുന്ന് ചേര്‍ത്ത് നല്കിയതിനാല് ഭാര്യ കിടപ്പുമുറിയില്‍ ഉറങ്ങിക്കടക്കുകയായിരുന്നു.
രാവിലെ ഉണര്‍ന്നപ്പോള്‍ ഭര്‍ത്താവ് ലിവിംഗ് റൂമില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. സമീപത്ത് താമസിക്കുന്ന മകളെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്.






