തിരുവനന്തപുരം- കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ഇനി മറുപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാധ്യമം അദ്ദേഹത്തിന്റെ അനുമതിയില്ലാതെ കൊടുത്ത വാചകങ്ങളാണ് എന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. അതിനാൽ ഇനി അതുമായി ബന്ധപ്പെട്ട് കൂടുതൽ പറയാനില്ല. മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു എന്ന കാര്യം അറിഞ്ഞിട്ട് എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല എന്ന ചോദ്യത്തിന് നിങ്ങളെന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടു എന്ന് തന്നോട് പറഞ്ഞയാളെ പേര് മറ്റാരെങ്കിലും പറഞ്ഞുവെന്നതിനാൽ ഞാൻ പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.