11 കാരിയെ ബലാത്സംഗം ചെയ്ത ശേഷം തലക്കടിച്ച് കൊലപ്പെടുത്തി

പുഷ്‌കര്‍-രാജസ്ഥാനില്‍ ആടിനെ മേയ്ക്കാന്‍ പോയ പതിനൊന്നുകാരിയെ ബലാത്സംഗത്തിനുശേഷം ക്രുരമായി തലക്കടിച്ച് കൊലപ്പെടുത്തി.
പുഷ്‌കര്‍ പട്ടണത്തിനു സമീപം ബഡി ഹോക്ര ഗ്രാമത്തിലാണ് സംഭവം. രാവിലെ പത്ത് മണിക്ക് ആടിനെ മേയ്ക്കാന്‍ പോയ കുട്ടി സമയം വൈകിയിട്ടും തിരികെ എത്താത്തിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ബൈജ്‌നാഥ് മഹാദേവ് ക്ഷേത്രത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബലാത്സംഗത്തിനുശേഷം വലിയ കല്ലുകളും മഴുവും ഉപയോഗിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പിതാവ് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത പോലീസ് അന്വേഷണത്തിനായി വിവിധ സംഘങ്ങളെ നിയോഗിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പുഷ്‌കര്‍ എം.എല്‍.എ സുരേഷ് റാവത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

 

Latest News