ഹൈദരാബാദ്- ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിയുടെ കാലില്‍ വീണതിനു വിശദീകരണവുമായി കലക്ടറുടെ ഓഫീസ്. സിദ്ദിപേട്ട് കലക്ടര്‍ പി. വെങ്കട്ട രാമ റെഡ്ഢി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ കാലില്‍ വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് വിശദീകരണം.
കലക്ടര്‍ക്ക് മുഖ്യമന്ത്രി പിതൃതുല്യനാണെന്നും പ്രധാന ചടങ്ങുകളില്‍ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക തെലങ്കാനയുടെ പാരമ്പര്യമാണെന്നും കലക്ടറുടെ ഓഫീസ് നല്കിയ വിശദീകരണത്തില്‍ പറയുന്നു.