മക്ക- ഇതിനകം അഞ്ചു ലക്ഷത്തിലേറെ പേര്‍ ഇ-ട്രാക്ക് വഴി ഹജിന് രജിസ്റ്റര്‍ ചെയ്തതായി ഹജ-ഉംറ മന്ത്രാലയം അറിയിച്ചു. 150 ലേറെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഹജിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 59 ശതമാനം പേര്‍ പുരുഷ•ാരും 41 ശതമാനം പേര്‍ വനിതകളുമാണെന്ന് മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ 13 മുതലാണ് ഹജ് രജിസ്‌ട്രേഷന് തുടക്കമായത്. ബുധന്‍ രാത്രി പത്തു മണി വരെ രജിസ്‌ട്രേഷന് അവസരമുണ്ട്. പ്രാഥമിക രജിസ്‌ട്രേഷന്‍ നടത്തിയവരില്‍നിന്ന് വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമായവരെ തെരഞ്ഞെടുത്ത് അര്‍ഹരായവരെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.






