ബംഗാളിലെ അക്രമങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കമ്മിറ്റി

ന്യൂദല്‍ഹി-പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമിതി രൂപീകരിച്ചു. കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നടപടി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം രാജീവ് ജെയിന്‍ സമിതിക്ക് നേതൃത്വം നല്‍കും.
പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചുള്ള പരാതികളാണ് ഏഴംഗ സമിതി അന്വേഷിക്കുക. കമ്മീഷന് ഇതിനകം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് ലഭിച്ച പരാതികളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും കമ്മിറ്റി അംഗങ്ങള്‍ ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News