Sorry, you need to enable JavaScript to visit this website.

ആയിഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു

ആയിഷ കവരത്തി ദ്വീപിലെ പോലീസ് ആസ്ഥാനത്ത്

കൊച്ചി- വിവാദ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിനെ ജൈവായുധം എന്നു വിശേഷിപ്പിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംവിധായിക ആയിഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച കൊച്ചില്‍ നിന്ന് വിമാന മാര്‍ഗം ദ്വീപിലെത്തിയ ആയിഷയും അഭിഭാഷകനും ഞായറാഴ്ച വൈക്കീട്ടാണ് കവരത്തി ദ്വീപിലെ പോലീസ് ആസ്ഥാനത്ത് ഹാജരയാത്. ലക്ഷദ്വീപിലെ ബിജെപി പ്രസിഡന്റ് സി. അബ്ദുല്‍ ഖാദറിന്റെ പരാതിയിലാണ് കവരത്തി പോലീസ് ആയിഷയ്‌ക്കെതിരെ കേസെടുത്ത് രാജ്യദ്രോഹകുറ്റം ചുമത്തിയത്. 

കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് താല്‍ക്കാലിക ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരകാന്‍ കോടതി ആയിഷയോട് നിര്‍ദേശിക്കുകയായിരുന്നു.

Latest News