ശ്രീനഗര്‍- ജമ്മു കശ്മീരില്‍ വാഹനം മഞ്ഞുകട്ടിയിലിടിച്ചതിനെ തുടര്‍ന്ന് എട്ട് പേരെ കാണാതായി. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. ടാംഗ്ധര്‍ പ്രദേശത്തെ സാധ്‌ന ടോപ്പില്‍ വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. കുപ്‌വാരയില്‍നിന്ന് കര്‍ണയിലേക്ക് പോകുകയായിരുന്ന ടാറ്റാ സുമോയാണ് മഞ്ഞുകട്ടിയിലിടിച്ചത്.
ഇതേ പ്രദേശത്ത് മഞ്ഞുകട്ടിയിലിടിച്ച് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥനേയും കാണാതായിട്ടുണ്ട്. സൈന്യവും പോലീസും സംസ്ഥാന ദുരിത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുകയാണ്. താപനില പൂജ്യം ഡിഗ്രിക്കും വളരെ താഴെ പോയിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.






