ബെംഗളൂരു- കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കടകളും വൈകിട്ട് അഞ്ചു മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ 50 ശതമാനം സീറ്റുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി.
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന 13 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. വൈകീട്ട് ഏഴ് മുതല്‍ രാവിലെ അഞ്ചു വരെ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ സംസ്ഥാനത്തുടനീളം തുടരും.
ബിഎംടിസി/മെട്രോ 50 ശതമാനം യാത്രക്കാരെ പ്രവേശിപ്പിച്ച് സര്‍വീസ് നടത്താം. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് അനുമതിയുണ്ട്. കാണികള്‍ ഇല്ലാതെ ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും നടത്താം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ലോഡ്ജ്, റെസ്റ്റോറന്റ്, വ്യായാമ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
50 ശതമാനം ജീവനക്കാരോടെ സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. അതേസമയം സിനിമ തീയേറ്റര്‍, നീന്തല്‍കുളം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.






