Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്റ്റാലിന്‍ മോഡിയെ കണ്ടു; പൗരത്വ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു

ന്യൂദല്‍ഹി- തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു. ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ 25 ഇന ആവശ്യങ്ങള്‍ സ്റ്റാലിന്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു. പൗരത്വ ഭേദഗതി നിയമവും കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, ദേശീയ വിദ്യാഭ്യാസ നയം റദ്ദാക്കുക, വേണ്ടത്ര കോവിഡ് വാക്‌സിന്‍ സംസ്ഥാനത്തിന് ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന സ്റ്റാലിന്‍ ഉന്നയിച്ച ആവശ്യങ്ങള്‍. ജനസംഖ്യ കണക്കിലെടുത്ത് പിന്നാക്ക, എസ്.സി-എസ്.ടി സംവരണങ്ങള്‍ നിശ്ചയിക്കക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ ഭരണഘടനാഭേദഗതി ചെയ്യുക, പിന്നാക്ക വിഭാഗക്കാരുടെ വരുമാന പരിധി പിന്‍വലിക്കുക, നീറ്റ് മാതൃകയില്‍ മറ്റു കോഴ്‌സുകള്‍ക്കും പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കുക, 2020ലെ കരട് പാരിസ്ഥിതിക ആഘാഷ വിശകലന വിജ്ഞാപനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടി ആയി ഉയര്‍ത്തണമെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം ഈ വര്‍ഷം കാവേരി നദീജലം തുറന്നുവിടണമെന്നും 25 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ സ്റ്റാലിന്റ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയില്‍ നിന്ന് തിരിച്ചു പിടിക്കണമെന്നും തമിഴ്‌നാട്ടിലെ മത്സ്യബന്ധന തൊഴിലാളികളുടെ പരമ്പരാഗത അവകാശം പുനസ്ഥാപിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സ്റ്റാലിന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
 

Latest News