Sorry, you need to enable JavaScript to visit this website.

ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായി ഒരു അഡാര്‍ ലവ്, യൂട്യൂബില്‍  ചിത്രം കണ്ടത് 5 കോടിയിലേറെ പേര്‍, 10 ലക്ഷം ലൈക്‌സ്

മുംബൈ-ഒരൊറ്റ കണ്ണിറുക്കലിലൂടെ രാജ്യമാകെ സംസാരവിഷയമായ ചിത്രമായിരുന്നു ഒമര്‍ ലുലു ഒരുക്കിയ മലയാളസിനിമയായ ഒരു അഡാര്‍ ലവ്. സിനിമയിലെ പാട്ട് ഇറങ്ങിയത് മുതല്‍ സിനിമ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായെങ്കിലും മലയാളത്തില്‍ വലിയ വിജയമാവാന്‍ ചിത്രത്തിനായിരുന്നില്ല.എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍ തരംഗം തീര്‍ക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഏപ്രില്‍ 29ന് യൂട്യൂബില്‍ ഇറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 5 കോടിയിലേറെ പേരാണ് ഇതുവരെ കണ്ടത്. 10 ലക്ഷം ലൈക്കും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ഹിന്ദി ഡബിന് ഇതാദ്യമായാണ് പത്ത് ലക്ഷം ലൈക്‌സ് ലഭിക്കുന്നത്.
പലരും കളിയാക്കിയ ഇപ്പോഴും കളിയാക്കുന്ന കുറച്ച് പുതുമുഖങ്ങളെ വെച്ച് ഞാന്‍ സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിന്റെ ഹിന്ദി പതിപ്പിന് ഒരു മില്യണ്‍ ലൈക്ക്. എന്റെ കരിയറിലെ ആദ്യ വണ്‍ മില്യണ്‍ ലൈക്കാണിത്. നിങ്ങളെ ആരൊക്കെ കളിയാക്കിയാലും ട്രോളിയാലും ഒന്നും കാര്യമാക്കണ്ട നിങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്ത പ്രവര്‍ത്തിയാണെങ്കില്‍ നിങ്ങളെ തേടി ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും വിജയം വരും. അന്തിമ വിജയം കര്‍മ്മത്തിന്റെയാണ് -റെക്കോര്‍ഡ് നേട്ടത്തെ കുറിച്ച് പ്രതികരിക്കവെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.
 

Latest News