Sorry, you need to enable JavaScript to visit this website.

കോട്ടയം ഡി.സി.സി പ്രസിഡന്റ്; കത്തോലിക്ക സമുദായ പ്രതിനിധിക്ക് സാധ്യത

കോട്ടയം- കെപിസിസി പ്രസിഡന്റ് പ്രഖ്യാപനത്തിനു പിന്നാലെ എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത്് ജില്ലാ ഘടകത്തിന്റെ അടുത്ത നായകനെക്കുറിച്ചുളള ചർച്ചകളായി. യുഡിഎഫിന്റെ കോട്ടയായിരുന്ന കോട്ടയം തിരികെ പിടിക്കുന്നതിനുളള സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുക. അതേ സമയം കെപിസിസി അധ്യക്ഷ, പ്രതിപക്ഷ നേതാവ് പ്രഖ്യാപനം പോലെയാണെങ്കിൽ നിലവിലുളള കണക്കുകൂട്ടലുകളെല്ലാം കാറ്റിൽ പറക്കും. മുഴുവൻ ഡിസിസികളും അഴിച്ചുപണിയാനാണ് കോൺഗ്രസ് ആലോചിക്കുന്നത്്. ഇതിനായുളള പ്രാഥമിക ചർച്ചകൾ തുടങ്ങി.  ഗ്രൂപ്പിനതീതമായ പുനഃസംഘടനയാണ് കെ. സുധാകരൻ ലക്ഷ്യം വയ്ക്കുന്നതെന്നും സൂചനയുണ്ട്്. സ്ഥാനമേറ്റ തിനുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുമായി കെ. സുധാകരൻ ചർച്ച നടത്തിയിരു ന്നു. എന്നാൽ കോട്ടയത്ത്്് ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും അഭിപ്രായം തേടാനാണ് സാധ്യത.
കോട്ടയത്ത് യുഡിഎഫിനെ ദുർബലമാക്കുന്നതിന് പ്രധാന കാരണമായത്് കേരള കോൺഗ്രസ് എമ്മിന്റെ കൂടുമാറ്റമാണെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. അത് പരസ്യമാക്കുന്നില്ലെന്നുമാത്രം. കേരള കോൺഗ്രസ് എം എന്നത്് കോട്ടയത്തെ പ്രബല ക്രൈസ്തവ സമുദായമായ കത്തോലിക്കാ സമുദായത്തിന്റെ വോട്ടുബാങ്കുകൂടിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അത്് പരിഗണിച്ച് രണ്ടു സ്ഥാനാർഥികളെ രംഗത്തിറക്കിയെങ്കിലും ഇരുവർക്കും യുഡിഎഫ് വോട്ട് ബാങ്കിനെ ആകർഷിക്കാനായില്ല. കേരളത്തിലെ വത്തിക്കാനെന്ന്്് ക്രൈസ്തവ വിഭാഗം പ്രചരിപ്പിക്കുന്ന കോട്ടയത്ത്്് അതേ സമുദായത്തിലെ അംഗത്തിന് ഡിസിസി പ്രസിഡന്റ് പദം നൽകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഡിസിസി ജനറൽ സെക്രട്ടറിയായ യൂജിൻ തോമസിനായിരിക്കും ആദ്യ പരിഗണന. സംഘടനയ്ക്കുള്ളിലും സ്വീകാര്യനാണ് യൂജിൻ. അതേ സമയം യാക്കോബായ സമുദായത്തെ ചേർത്തു നിർത്തുന്നതിനായി ജില്ലാ പഞ്ചായത്ത്് മുൻ വൈസ് പ്രസിഡന്റ് ഫിൽസൺ മാത്യുസിന്റെ പേരും പരിഗണനയിലുണ്ട്്. ഈ രണ്ടു പേരുകളാണ് അനുയായികൾക്കിടയിൽ സജീവമായിട്ടുളളത്്. 
എ ഗ്രൂപ്പിൽനിന്നു സിബി ചേനപ്പാടി, നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് മുൻ നേതാവ് ജോബി അഗസ്റ്റിൻ എന്നിവരും ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക്് പരിഗണിക്കുന്നുണ്ട്്. ഇതിൽ സിബി കാഞ്ഞിരപ്പള്ളി സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്നുവെങ്കിലും ഒടുവിൽ ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കനു നറുക്കു വീഴുകയായിരുന്നു. ഗ്രൂപ്പില്ലാത്ത നിയമനം സംസ്ഥാന വ്യാപകമായി നടക്കുകയാണെങ്കിൽ ആലപ്പുഴ ഐ ഗ്രൂപ്പിൽനിന്നു വാങ്ങി എ ഗ്രൂപ്പിനു നൽകുകയും കോട്ടയം ഐ ഗ്രൂപ്പിനു നൽകാനും ചർച്ചയുണ്ട്. എന്നാൽ കോട്ടയം വിട്ടുകൊടുക്കാൻ എ വിഭാഗത്തിന് താൽപര്യമില്ല. പുതുപ്പള്ളിയിലേക്ക് ഉമ്മൻ ചാണ്ടി താമസം മാറുകയും ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തത്് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കോട്ടയം ഡിസിസി എ വിഭാഗം കൈവിടില്ല. 
ഇരിക്കൂർ എംഎൽഎയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ കെ.സി ജോസഫ്് നേരത്തെ ഡിസിസി പ്രസിഡന്റായിരുന്നു. നിലവിൽ ജോഷി ഫിലിപ്പാണ് ഡിസിസി പ്രസിഡന്റ്്. ഇരുവരും കത്തോലിക്ക സമുദായംഗമായിരുന്നു. ഐ ഗ്രൂപ്പിൽനിന്നുള്ള ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം  മുൻ ഡിസിസി പ്രസിഡന്റ്് ടോമി കല്ലാനി എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പ്രചരിക്കുന്ന പേരുകളാണ്. ടോമി കല്ലാനി ഇക്കുറി പൂഞ്ഞാറിൽ മത്സരിച്ചിരുന്നു.

Latest News