Sorry, you need to enable JavaScript to visit this website.

എങ്ങനെയെങ്കിലും കോണ്‍ഗ്രസിലെ നേതൃത്വപ്രശ്‌നം പരിഹരിച്ചെ തീരൂ- ജയ്‌റാം രമേശ്

ന്യൂദല്‍ഹി- എങ്ങനെയെങ്കിലും കോണ്‍ഗ്രസിനെ നേതൃത്വപ്രശ്‌നം പരിഹരിച്ച് പാര്‍ട്ടിയെ ഉടന്‍ ചിട്ടപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നോതാവുമായ ജയ്‌റാം രമേശ്് എം.പി. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പായി സമാനമനസ്‌ക്കരായ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് ബിജെപിക്കെതിരെ മുന്നണിക്ക് രൂപം നല്‍കാന്‍ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ ഏറെ നാള്‍ നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. '2014ല്‍ ദയനീയമായി തോറ്റു. 2019ലെ പരാജയം അതിലും പരിതാപകരമായിരുന്നു. പാര്‍ട്ടിയെ ഉടന്‍ ചിട്ടപ്പെടുത്തിയെടുക്കേണ്ടതുണ്ട്. അതായത് സംഘടനാപരമായും നേതൃപരമായും സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുമല്ലാം അടുക്കും ചിട്ടയും വേണം,' ജയ്‌റാം പറഞ്ഞു. ഒരു നേതാവിന്റെ കയ്യിലും മാന്ത്രിക വടിയില്ല. ഇത് കൂട്ടായ പരിശ്രമമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കോണ്‍ഗ്രസിന് പുതിയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ശബ്ദിച്ച 23 നേതാക്കളില്‍ ഉള്‍പ്പെടാത്ത ആളാണ് ജയ്‌റാം രമേശ്. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഉപേക്ഷിച്ചതിനു ശേഷം പാര്‍ട്ടിക്ക് മുഴുസമ പ്രസിഡന്റ് ഉണ്ടായിട്ടില്ല. സോണിയാ ഗാന്ധി താല്‍ക്കാലിക ചുമതല വഹിച്ചു വരികയാണ്. പലതവണ വാഗ്ദാനമുണ്ടായെങ്കിലും പുതിയ നേതൃത്വം വരാത്തതില്‍ പ്രതിഷേധിച്ച് 23 നേതാക്കള്‍ സോണിയയ്ക്ക് കത്തെഴുതിയത് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹത്തിനിടയാക്കിയിരുന്നു. 


 

Latest News