Sorry, you need to enable JavaScript to visit this website.

ക്വാറന്റൈന്‍ ലംഘനം; ബഹ്‌റൈനില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

മനാമ- ഇന്ത്യന്‍ പ്രവാസിയെ ക്വാറന്റൈന്‍ ലംഘിച്ചുവെന്നാരോപിച്ച് ബഹ്‌റൈന്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോവിഡ് പോസിറ്റീവാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശിക്കപ്പെട്ട ബിഹാര്‍ സ്വദേശി മുഹമ്മദ് ഖാലിദ് എന്ന 34കാരന്‍ പുറത്തിറങ്ങി നടന്നുവെന്ന് ആരോപിച്ചാണ് മൂന്ന് വര്‍ഷത്തേക്ക് ജയിലിലടയ്ക്കാനും 5000 ദിനാര്‍ (10 ലക്ഷത്തോളം രൂപ) പിഴയായി നല്‍കാനും ബഹ്‌റൈന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ മുഹമ്മദ് ഖാലിദ് ക്വാറന്റൈന്‍ ലംഘിച്ചിട്ടില്ലെന്നും സഹോദരന്റെ മോചനത്തിന് വേണ്ടി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെയും ബഹ്‌റൈനിലെ എംബസിയെയും സമീപിച്ചിരിക്കുകയാണ് നാട്ടിലുള്ള അദ്ദേഹത്തിന്റെ സഹോദരന്‍ ഹുസൈന്‍ അഹ്മദ്. കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു സംഭവം. 17 ദിവസത്തേക്ക് ക്വാറന്റൈന്‍ വിധിക്കപ്പെട്ട യുവാവ് പതിനഞ്ചാമത്തെ ദിവസം പുറത്തിറങ്ങിയെന്നതായിരുന്നു ആരോപണം.
 

Latest News