അൽ ഹസ - സൗദിയിലെ അല്‍ഹസയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. പ്രമുഖ പാൽ വിതരണ കമ്പനിയിലെ വാൻ സെയിൽസ് മാനായ കൊല്ലം ഇത്തിക്കര സ്വദേശി സനൽ (35) ആണ് കൊല്ലപ്പെട്ടത്.
ആറു വർഷമായി പ്രവാസിയായ സനലും സഹ ജോലിക്കാരനായ ഘാന സ്വദേശിയുമായും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
അൽ ഹസ ശഅബയിലെ റോഡരികിൽ വെച്ചാണ് കൊലപാതകം നടന്നത്. പോലീസ് എത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം അൽ ഹസ മോർച്ചറിയിലേക്ക് മാറ്റി.
ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ഘാന സ്വദേശി ആശുപത്രിയിലാണ്.






