Sorry, you need to enable JavaScript to visit this website.

ബെൽ ബോട്ടം ജൂലൈ 27ന്

അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടം ജൂലൈ 27ന് തിയേറ്ററുകളിലെത്തുന്നു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ബെൽബോട്ടം പാന്റ്‌സ് ധരിച്ച് അക്ഷയ് നടന്നുനീങ്ങുന്നതിന്റെ ടീസറും താരം പങ്കുവെച്ചു. തിയേറ്ററുകളിലാണ് ചിത്രം എത്തുന്നതെന്നും അക്ഷയ് തന്റെ ആരാധകരെ അറിയിച്ചു.
1980 കളിൽ നടന്നതായുള്ള ഒരു വിമാന റാഞ്ചലിന്റെ കഥയാണ് ചിത്രത്തിൽ. ഒരു റോ ഏജന്റിന്റെ വേഷമാണ് അക്ഷയ് കുമാറിന്. വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരും അഭിനയിക്കുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ലാറ ദത്ത എത്തുന്നത്.
രഞ്ജിത് എം. തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന അസീം അറോറയും, പർവീസ് ഷെയ്ഖും ചേർന്നാണ്. രാജീവ് രവിയാണ് ക്യാമറ.
ചിത്രത്തിനുവേണ്ടി അക്ഷയ് കുമാർ തന്റെ പ്രതിഫലം 30 കോടി രൂപയായി കുറച്ചുവെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. നിർമാതാവ് വാഷു ഭഗ്നാനിയുമായുള്ള അടുപ്പമാണ് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ വാർത്ത അക്ഷയും, ഭഗ്നാനിയും നിഷേധിച്ചു.  

Latest News