Sorry, you need to enable JavaScript to visit this website.

നയൻതാര ചിത്രം നെട്രികൺ ഒ.ടി.ടിയിൽ 

നയൻതാര നായികയാവുന്ന ത്രില്ലർ ചിത്രം 'നെട്രികൺ’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. വിഘ്‌നേഷ് ശിവൻ നിർമിക്കുന്ന നെട്രികൺ
കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തേണ്ടിയിരുന്നതാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു.
ചിത്രത്തിൽ ഒരു അന്ധയായ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. നഗരത്തിൽ പല സമയങ്ങളിലായി പല സ്ത്രീകൾ കൊല്ലപ്പെടുന്നു. സീരിയൽ കില്ലർ എന്ന് സംശയിക്കുന്ന ആൾ പിന്നീട് നയൻതാരയെ പിന്തുടരുന്നതും തുടർന്നുള്ള സംഭ്രമജനകമായ സംഭവങ്ങളുമാണ് ചിത്രത്തിൽ.
അജ്മൽ, മണികണ്ഠൻ, ശരൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ ആർ.ഡി. രാജശേഖർ. എഡിറ്റിംഗ് ലോറൻസ് കിഷോർ.
 

Latest News