Sorry, you need to enable JavaScript to visit this website.

ബർമുഡ മോഷൻ പോസ്റ്റർ  പുറത്തുവിട്ടു 

ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ബർമുഡയുടെ മോഷൻ പോസ്റ്റർ കുഞ്ചാക്കോ ബോബൻ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. കിണറിലേക്ക് ആശ്ചര്യത്തോടെ നോക്കിയിരിക്കുന്ന വിനയ് ഫോർട്ടിനെയാണ് മോഷൻ പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിൽ കശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. നവാഗതനായ കൃഷ്ണദാസ് പങ്കിയാണ് രചന. ക്യാമറ ഷെല്ലി കാലിസ്റ്റ്. എഡിറ്റിംഗ് ശ്രീകർ പ്രസാദ്. നായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതം നൽകി. ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുദർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

Latest News