Sorry, you need to enable JavaScript to visit this website.

വിഷ്ണു ചന്ദ്രന്റെ 'തക്കം'

നവാഗതനായ വിഷ്ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന 'തക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ക്രൈം ത്രില്ലർ സ്വഭാവമുള്ള സിനിമയുടെ കഥ, തിരക്കഥ വിഷ്ണു വിനോദ്. മാജിക് മൊമന്റ്‌സിന്റെ ബാനറിൽ ബിജു രാമകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. അഭിനേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ക്യാമറ ഹരികൃഷ്ണൻ, എഡിറ്റിംഗ് വിഷ്ണു ശങ്കർ, സംഗീതം അമൃതേഷ് വിജയൻ, പ്രോജക്ട് ഡിസൈനർ ബാദുഷ എൻ.എം, ഗാനരചന കൃഷ്ണജിത്ത് മുരുകൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മനു ശ്രീകണ്ഠപുരം, ലൈൻ പ്രൊഡ്യൂസർ റിയാസ് കൊട്ടുക്കാട്, പി.ആർ.ഒ പി. ശിവപ്രസാദ്.
 

Latest News