തിരുവനന്തപുരം- കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരൻ സ്ഥാനമേൽക്കുന്ന ചടങ്ങിനിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൂടിയ സംഭവത്തിൽ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറിലധികം പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ദിരാഭവനിൽ മുതിർന്ന നേതാക്കളുടേയും എ.ഐ.സി.സി. പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരൻ ചുമതലയേറ്റെടുത്തത്.