ലോക്ഡൗണില്‍ റായിലക്ഷ്മിയ്ക്ക് ആശ്വാസം ഇതൊക്കെ 

ബംഗളുരു-കൊറോണ വൈറസും ലോക്ക്ഡൗണും കാരണം സിനിമാ ചിത്രീകരണങ്ങളെല്ലാം നിലച്ചിരിയ്ക്കുകയാണ്. സിനിമാ വിശേഷങ്ങളും ലൊക്കേഷന്‍ വിശേഷങ്ങളുമൊന്നും താരങ്ങള്‍ക്ക് പറയാനുമില്ല. പലരും പഴയ ഓര്‍മകളും പുതിയ ഫോട്ടോകളും, കുക്കിങ് വിശേഷങ്ങളുമൊക്കെയാണ് ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുന്നത്. ലോക്ക് ഡൗണ്‍ കഴിയുമ്പോഴേക്കും അഭിനയം മറന്ന് പോയേക്കാം എന്ന് പറഞ്ഞ താരങ്ങളുമുണ്ട്.റായി ലക്ഷ്മി തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റുമാണ് സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. ഏറ്റവും ഒടുവില്‍ നടി പങ്കുവച്ചിരിയ്ക്കുന്നത് തന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ആണ്. 'ഈ ലോക്ക് ഡൗണിന് എന്റെ ആശ്വാസം' എന്ന് പറഞ്ഞുകൊണ്ടാണ് റായി ലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഗ്രൂമിങ് ദിവസങ്ങള്‍ മറന്നു പോയി എന്നും വീണ്ടുമൊരു ഗ്രൂമിങ് സെഷനില്‍ എത്തിയത് നല്ലൊരു അനുഭവമായി തോന്നുന്നു എന്നും റായി ലക്ഷ്മി പറയുന്നു. തന്റെ പുതിയ ലുക്ക് എങ്ങിനെയുണ്ട് എന്നും റായി ലക്ഷ്മി ആരാധകരോട് ചോദിക്കുന്നു. സിന്‍ഡ്രല എന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണിപ്പോള്‍ റായി ലക്ഷ്മി. പൂര്‍ണമായും സ്ത്രീ പക്ഷ ഹൊറര്‍ ഫാന്റസി ചിത്രമാണ് സിന്‍ഡ്രല. വിനു വെങ്കടേഷ് എന്ന പുതുമുഖ സംവിധായകനാണ് ചിത്രത്തിന്റെ സംവിധായകന്‍.
 

Latest News