ഖത്തര്‍ അമീറിന് ഈജിപ്ത്ഷ്യന്‍ പ്രസിഡണ്ടിന്റെ കത്ത്

ദോഹ- ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയും ഇരുരാജ്യങ്ങളുടേയും ജനങ്ങളുടേയും പുരോഗതിക്കായി അവ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചുമുള്ള സന്ദേശങ്ങളോടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ൃ ഹമദ് അല്‍ ഥാനിക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ കത്ത്

ഖത്തര്‍ സന്ദര്‍ശിക്കുന്ന ഈജിപ്ത്ഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ന് രാവിലെ അമിരി ദിവാനിലെ ഓഫീസില്‍ അമീറുമായുള്ള കൂടിക്കാഴ്ചയിലാണ് കത്ത് കൈമാറിയത്.

ഈജിപ്ഷ്യന്‍ പ്രസിഡന്റിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ഖത്തര്‍ അമീര്‍ ഈജിപ്ത്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമഹ് ഷൗക്രിയെ ചുമതലപ്പെടുത്തിയതോടൊപ്പം പ്രസിഡണ്ടിനും ഈജിപ്ഷ്യന്‍ ജനതക്കും കൂടുതല്‍ പുരോഗതിക്കും അഭിവൃദ്ധിക്കും നേര്‍ന്നു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്ക് പുറമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയില്‍ അവര്‍ അവലോകനം ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Latest News