ഇസ്രായിലിലെ മാറ്റത്തില്‍ പ്രതീക്ഷയില്ലാതെ ഫലസ്തീനികള്‍

മത്സ്യബന്ധന പ്രദേശം ആറ് നോട്ടിക്കല്‍ മൈലായി കുറച്ച ഇസ്രായില്‍ നടപടിയില്‍ ഗാസ തുറമുഖത്ത് പ്രതിഷേധിക്കുന്ന ഫലസ്തീനികള്‍.

ഗാസ സിറ്റി- നെതന്യാഹുവന്റെ അധികാര നഷ്ടം വലിയ നേട്ടമാണെങ്കിലും ഇസ്രായില്‍ നയങ്ങളില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് ഫലസ്തീനികളുടെ പ്രതികരണം.
ഇസ്രായിലില്‍ നെതന്യാഹുവിനു പകരം നഫ്താലി ബെന്നെറ്റ് അധികാരത്തില്‍ വരമ്പോള്‍ മുന്‍ഗാമികളില്‍നിന്ന് വലിയ മാറ്റം പ്രതീക്ഷിക്കാനാവില്ലെന്നാണ് ഫലസ്തീനി ഗ്രൂപ്പുകള്‍ അഭിപ്രായപ്പെടുന്നത്. നെതന്യാഹു പുറത്താക്കപ്പെട്ടത് വലിയ നേട്ടമായി എല്ലാവരും വിലയിരുത്തുകയും ചെയ്യുന്നു.
ഇസ്രായിലികള്‍ പൊതുവെ ഫലസ്തീനികള്‍ക്ക് അനുകൂലമല്ലെങ്കിലും ഒരു അതിക്രമി വീഴുന്നത് ക്രിയാത്മകമായി തന്നെ കാണണമെന്ന് 33 കാരനായ ഉമസ ഹംദി പറഞ്ഞു. പുതിയ സര്‍ക്കാരിന് ഇസ്രായില്‍ സമൂഹത്തിലും നെസറ്റിലും ശക്തമായ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.
നെതന്യാഹുവിന്റെ 12 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് ബെന്നെറ്റ് നേതൃത്വം നല്‍കുന്ന മുന്നണിയെ നേരിയ ഭൂരിപക്ഷത്തിനാണ് നെസറ്റ് അംഗീകരിച്ചിരിക്കുന്നത്.
പുതിയ സര്‍ക്കാരും ഗാസ ഉള്‍പ്പെടെയുള്ള ഫലസ്തീനി വിഷയങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നില്ല.

 

Latest News