ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 367 പേര്‍ പിടിയില്‍

ദോഹ- ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 367 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 296 പേര്‍, അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടിയതിന് 48 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 19 പേര്‍, മൊബൈലില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 2 പേര്‍, വാഹനത്തിലും അനുവദിച്ചതിലും കൂടുതല്‍ ആളെ കയറ്റിയതിന് 2 പേര്‍ എന്നിങ്ങനെയാണ് ഇന്നലെ പോലീസ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ് .

രാജ്യത്തിന്റേയയും ജനങ്ങളുടേയും സുരക്ഷയുമായയി ബന്ധപ്പെട്ടതിനാല്‍ കോവിഡ് പ്രോട്ടോക്കോല്‍ ലംഘനങ്ങളെ വളരെ ഗുരുതരമായാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്.

Latest News