ചെന്നൈ- സ്കൂൾ കുട്ടികളെ നഗ്നനൃത്തത്തിനു നിർബന്ധിച്ച ചെന്നൈയിലെ പ്രമുഖ ആൾൈദവം ശിവശങ്കർ ബാബയ്ക്കെതിരെ ചെങ്കൽപേട്ട് പോലീസ് കേസെടുത്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇയാളുടെ ആശ്രമത്തോടു ചേർന്നുള്ള കേളമ്പാക്കത്തെ സുശീൽ ഹരി ഇന്റർനാഷണൽ സ്കൂളിൽ പഠിച്ചിരുന്നവരാണു പരാതി നൽകിയത്. അറസ്റ്റ് ഭയന്ന് ആൾദൈവം മുങ്ങി. കേസ് ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറി.
ചെന്നൈയിലെ പണക്കാരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള ആൾദൈവമാണു സുശീൽ കുമാർ ബാബ. ആശ്രമത്തോടു ചേർന്നുള്ള സ്കൂളിലെ പെൺകുട്ടികളെ ഒഴിവുസമയങ്ങളിൽ ബാബ മുറിയിലേക്കു വിളിക്കുന്നതു പതിവായിരുന്നു. താൻ കൃഷ്ണനും കുട്ടികൾ ഗോപികമാരാണെന്നും വിശ്വസിപ്പിക്കും. വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാന പരാതി. കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാൻ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്.
 

	
	




