കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷമുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ ബലാത്സംഗത്തിനിരയായെന്ന് ആരോപിക്കുന്ന രണ്ട് ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവം സി.ബി.ഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നാണ് ഹരജികളിലെ ആവശ്യം.
മുര്‍ഷിദാബാദില്‍ മേയ് ഒമ്പതിന് ബലാത്സംഗത്തിനിരയായെന്ന് പരാതിപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതിക്കാരിയാണ്. മേയ് നാലിന് ആറു വയസ്സായ പേരമകനു മുന്നില്‍വെച്ച് ബലാത്സംഗത്തിനിരയായെന്നാണ് 60 കാരിയുടെ പരാതി.
രാഷ്ട്രീയ പ്രേരിത അക്രമത്തിന്റെ ഭാഗമായാണ് തങ്ങള്‍ ബലാത്സംഗത്തിനിരയായതെന്ന് രണ്ടു പേരും ആരോപിക്കുന്നു.






