കൊല്ലം- കൊല്ലം പ്രാക്കുളത്ത് ഷോക്കേറ്റ് മൂന്നു പേർ മരിച്ചു. ദമ്പതികളായ സന്തോഷ്, റംല, അയൽവാസി ശ്യാം കുമാർ എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം പ്രവർത്തിക്കുന്നതിനിടെയാണ് സന്തോഷിന് ഷോക്കേറ്റത്. സന്തോഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റംലക്കും അയൽവാസി ശ്യാം കുമാറിനും ഷോക്കേറ്റു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






