ജിദ്ദയിൽ വൻ  അഗ്നിബാധ -VIDEO

ദക്ഷിണ ജിദ്ദയിൽ അൽഖുംറ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ഗോഡൗണിലുണ്ടായ അഗ്നിബാധ.

ജിദ്ദ - ദക്ഷിണ ജിദ്ദയിൽ അൽഖുംറ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ വൻ അഗ്നിബാധ. രാസപദാർഥങ്ങൾ സൂക്ഷിക്കുന്ന, 1,400 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഗോഡൗണിൽ നിന്ന് ഉയർന്ന ആകാശത്തോളം മുട്ടിയ പുകപടലങ്ങൾ ഏറെ ദൂരെ നിന്നു വരെ കാണാമായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അഗ്നിബാധയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Latest News