ന്യൂദല്‍ഹി- ഇസ്രായിലിലെ പുതിയ പ്രധാനമന്ത്രി നഫ്തലി ബെന്നെറ്റിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോഡി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ കാണാന്‍ കാത്തിരിക്കയാണെന്നും മോഡി ട്വീറ്റ് ചെയ്തു.
നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ മുപ്പതാം വാര്‍ഷികമാണ് അടുത്ത വര്‍ഷമെന്നും തന്ത്രപ്രധാന ബന്ധം ശക്തമാക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധം ശക്തമാക്കിയ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നന്ദി അറിയിച്ചും പ്രധാനമന്ത്രി മോഡി ട്വീറ്റ് ചെയ്തു.






