ജിദ്ദ- അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുന്‍ അധ്യാപികയും കെ.എം.സി.സി ജിദ്ദ വനിതാ വിംഗ് പ്രസിഡന്റുമായിരുന്ന സുഹറാബി ടീച്ചര്‍ (43) നാട്ടില്‍ നിര്യാതയായി. കൊണ്ടോട്ടി വാഴക്കാട് സ്വദേശിനിയാണ്. ജിദ്ദയില്‍ റാഡോ വാച്ച് കമ്പനിയില്‍ ജോലി ചെയ്യുന്ന വാഴക്കാട് മുള്ളമടയ്ക്കല്‍ ചിങ്ങംകുളത്തില്‍ കെ.എം അബ്ദുല്‍ ഗഫൂറിന്റെ ഭാര്യയാണ്. മക്കള്‍: ഷനാന്‍ ഗഫൂര്‍, റഷാന്‍ ഗഫൂര്‍ (വിദ്യാര്‍ഥികള്‍). കൊണ്ടോട്ടി എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയാണ്. 2004 മുതല്‍ 2017 വരെ ജിദ്ദയില്‍ അധ്യാപികയായിരുന്നു. മയ്യിത്ത് വാഴക്കാട് ദാറുസ്സലാം മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.






