ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്രത്തിന് വേണ്ടി വാങ്ങിയ ഭൂമിയിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. സ്വകാര്യ വ്യക്തി രണ്ടു കോടി രൂപക്ക് വിറ്റ സ്ഥലം 18.5 കോടി രൂപക്ക് രാമജന്മഭൂമി ട്രസ്റ്റ് വാങ്ങിയെന്നാണ് ആരോപണം. സ്വകാര്യ വ്യക്തി 2 കോടിക്ക് വിറ്റ ഭൂമിയാണ് രാമജന്മഭൂമി ട്രസ്റ്റ് 18.5 കോടിക്ക് വാങ്ങിയത്. ചില ട്രസ്റ്റ് അംഗങ്ങളും ബി.ജെ.പി നേതാക്കളും ചേർന്നാണ് നിർദ്ദിഷ്ട രാമക്ഷേത്രത്തിന് സമീപത്തുള്ള സ്ഥലം വാങ്ങിയതിൽ ക്രമക്കേട് നടത്തിയതെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. ഇതിന്റെ രേഖകളും സമാജ് വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ പവൻ പാണ്ഡേ പുറത്തുവിട്ടു. സമാനമായ ആരോപണം ആം ആദ്മിയും ഉന്നയിച്ചു. സംഘടനകള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.