റിയാദ്- സൗദിയിൽ 12നും 18നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് പഠനം നടത്തുമെന്ന് സൗദി ആരോഗ്യമന്ത്രാലയം. സൗദി സഹ ആരോഗ്യമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അൽ അബ്ദുൽ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ ഇതേവരെ 15,723,493 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് പ്രതിരോധം കൂടുതൽ വ്യാപകമാക്കുന്നതിനാണ് 12നും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർക്ക് കൂടി കോവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ച പഠനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.