ബംഗളൂരു- കോവിഡ് മുക്തമായതിനുശേഷവും പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബംഗളൂരു ആശുപത്രിയില്‍ മകന്‍ ഡോക്ടറേയും നഴ്‌സിനേയും ആക്രമിച്ചു.
രോഗിയുടെ ശ്വാസകോശത്തിലെ അണുബാധയെ കുറിച്ച് ഡോക്ടര്‍ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോള്‍ മകന്‍ കൈയിലുണ്ടായിരുന്ന ഫോണ്‍ ഡോക്ടറുടെ മുഖത്തേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറേയും ഒപ്പമുണ്ടായിരുന്ന നഴ്‌സിനേയും മര്‍ദിക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ടു.