റിയാദ് - വാദി അൽഹായിറിൽ കാണായാത ബാലനു വേണ്ടി സിവിൽ ഡിഫൻസും സന്നദ്ധപ്രവർത്തകരും തിരച്ചിൽ തുടരുന്നു. സിവിൽ ഡിഫൻസിനു കീഴിലെ മുങ്ങൽ വിദഗ്ധരും ഡ്രോണുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അൽഹായിറിൽ പൊളിച്ച് സ്പെയർപാർട്സും ആക്രിയുമാക്കി മാറ്റുന്നതിനുള്ള കാറുകൾ ലേലംചെയ്ത് വിൽക്കുന്ന സ്ഥലത്തിനു സമീപമാണ് ഏഴു വയസുകാരൻ കഴിഞ്ഞ വ്യാഴാഴ്ച ഒഴുക്കുള്ള താഴ്വരയിലെ വെള്ളത്തിലേക്ക് വീണത്. പ്രദേശത്ത് ഒഴിവു സമയം ഉല്ലാസത്തോടെ ചെലവഴിക്കാൻ എത്തിയ കുടുംബത്തിലെ ബാലനാണ് അപകടത്തിൽ പെട്ടത്. മകൻ വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷിക്കാൻ പിതാവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ക്യാപ്.
റിയാദ് വാദി അൽഹായിറിൽ വെള്ളത്തിൽ വീണ് കാണായാത ബാലനു വേണ്ടി സിവിൽ ഡിഫൻസ് അധികൃതർ തിരച്ചിൽ നടത്തുന്നു.