സണ്ണി ലിയോണിക്കൊപ്പം ചെമ്പന്‍ വിനോദ്

വൈക്കം-ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് നടന്‍ ചെമ്പന്‍ വിനോദ്. ഇരുവരും നല്ല സുഹൃത്തുക്കളെ പോലെ പോസ് ചെയ്ത ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. സണ്ണി മധുരരാജയില്‍ ഒരു നൃത്തം അവതരിപ്പിച്ചത് മുതല്‍ മലയാളി താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണിത് ഇപ്പോള്‍ ഫോട്ടോയ്‌ക്കൊപ്പം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് അതിന് ലഭിച്ച ക്യാപ്ഷനാണ്. ഒരുപിടി സിനിമാ സുഹൃത്തുക്കള്‍ ചെമ്പന്റെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സാധാരണ ഗതിയില്‍ ക്യാപ്ഷന്‍ മേഖലയില്‍ അധികം കൈവയ്ക്കാത്ത വിനയ് ഫോര്‍ട്ട് ട്രോഫി അടിക്കുന്ന ക്യാപ്ഷനുമായി എത്തിയിരിക്കുകയാണ്. മറ്റുള്ളവര്‍ ഇമോജിയും മറ്റും കൊണ്ട് ക്യാപ്ഷന്‍ നല്‍കിയപ്പോള്‍ 'മച്ചാനെ, ഇത് പോരെ അളിയാ' എന്നാണ് വിനയ് കുറിച്ചിരിക്കുന്നത്‌
 

Latest News