കാമുകിയെ കാണാന്‍ പോകണം, നിരാശപ്പെടുത്താതെ മെട്രോ

ന്യൂദല്‍ഹി- കാമുകിയെ കാണാന്‍ പോകണം, വാരാന്ത്യത്തില്‍ മെട്രോ ഉണ്ടാകുമോ എന്ന യാത്രക്കാരന്റെ അന്വേഷണത്തിന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ സിനിമയുടെ ജി.ഐ.എഫ് കൂടി ചേര്‍ത്ത് തമാശ കലര്‍ത്തിയാണ് ഡി.എം.ആര്‍.സിയുടെ മറുപടി.
പ്രിയപ്പെട്ട സുഹൃത്തെ, മെട്രോ ഓടുന്നുണ്ട്, ജീവിതവുമായി മുന്നോട്ടു പോകാം- മറുപടിയില്‍ മെട്രോ കോര്‍പറേഷന്‍  ആശംസ നേര്‍ന്നു.

 

Latest News