Sorry, you need to enable JavaScript to visit this website.

ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി ഫണ്ട് കൈമാറി 

കണ്ണൂർ- ജിദ്ദ കെ.എം.സി.സി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ ജിദ്ദയിൽ കോവിഡ് ബാധിച്ച് ഒരു മാസം മുൻപ് മരണമടഞ്ഞ കൊളച്ചേരി സ്വദേശി യുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം കൈമാറി.
ജിദ്ദ കെ.എം.സി.സിയുടെയും സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്‌കീമിലും സ്ഥിരം അംഗങ്ങൾ ആയിമരണപെടുന്നവരുടെകുടുംബത്തിന് പതിനൊന്നു ലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. 
കൊളച്ചേരി സ്വദേശി പദ്ധതിയിൽ ചേർന്ന മാസങ്ങൾക്കുള്ളിൽ ആണ് മരണമടഞ്ഞത് രണ്ട് ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിച്ചത്. 
കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ജിദ്ദ കെ.എം.സി.സി കണ്ണൂർ ജില്ല കോർഡിനേറ്റർ എസ്.എൽ.പി. മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്  കൊടിപോയിൽ മുസ്തഫക്ക് ചെക്ക് കൈമാറി. കണ്ണൂർ ജില്ല ജിദ്ദ കെഎംസിസി പ്രസിഡന്റ് ഉമർ അരിപ്പാമ്പ്ര, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം  അബ്ദുൽ അസീസ്, കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ്  ജമാൽ കമ്പിൽ, വൈസ് പ്രസിഡന്റ് റസാഖ് നമ്പ്രം, മേമി മാങ്കടവ്, അബ്ദു കൊളച്ചേരി, തുടങ്ങിയവർ സംബന്ധിച്ചു. 
തുടർന്ന് പരേതന്റെ വീട് സന്ദർശിച്ചു. കെ.എം.സി.സി നേതാക്കൾക്കൊപ്പം നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാക്കളായ അബ്ദുള്ള മാസ്റ്റർ, സി കുഞ്ഞമ്മദ്, അഷ്‌കർ കണ്ണാടിപ്പറമ്പ്, തുടങ്ങിയവരും സംബന്ധിച്ചു.

Latest News