Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രശാന്ത് കിഷോര്‍ പവാറിനെ കണ്ടു, അണിയറയില്‍ എന്തു തന്ത്രം?

മുംബൈ- തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിന്റെ ദക്ഷിണ മുംബൈയിലുളള വസതിയിലായിരുന്നു കൂടിക്കാഴ്ച. 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി, ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂടിക്കാഴ്ചയെ കാണുന്നത്.

ബി.ജെ.പിയുമായുളള ബന്ധത്തില്‍ വിളളലുണ്ടായെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുളള തങ്ങളുടെ ബന്ധത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന ശിവസേന നേതാക്കളുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് കിഷോര്‍-പവാര്‍ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

മറാത്താ സംവരണം ഉള്‍പ്പടെയുളള വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ന്യൂദല്‍ഹിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 

Latest News