Sorry, you need to enable JavaScript to visit this website.

എ.ടി.എം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ നിരക്ക് കൂട്ടുന്നു

മുംബൈ- എ.ടി.എമ്മുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നതിന് ബാങ്കുകള്‍ ചുമത്തുന്ന ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിച്ച് റിസര്‍വ് ബാങ്ക്. എ.ടി.എം വഴിയുളള പണമിടപാടുകള്‍ക്കും അല്ലാതെയുളള സേവനങ്ങള്‍ക്കും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ ചാര്‍ജുകള്‍ക്ക് ഇനി മുതല്‍ വലിയ വ്യത്യാസമാകും ഉണ്ടാകുക.

വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓഗസ്റ്റ് റ്റ് ഒന്നുമുതലാകും ബാങ്കുകള്‍ ചാര്‍ജ് വര്‍ധന നടപ്പാക്കുക. ഇതിനുമുന്‍പ് ഇത്തരത്തില്‍ ചാര്‍ജ് വര്‍ധന നടപ്പാക്കിയത് 2012 ഓഗസ്റ്റിലാണ്. ഉപഭോക്താക്കള്‍ അടക്കേണ്ട ചാര്‍ജ് പുതുക്കിയത് 2014 ഓഗസ്റ്റിലും. ഇതിന്‌ശേഷം കഴിഞ്ഞ ഏഴ് വര്‍ഷമായി ചാര്‍ജ് ഉയര്‍ത്തിയിട്ടില്ല. ഒരു ഇടപാടിന് ഈടാക്കുന്ന നിരക്ക് 15ല്‍ നിന്ന് 17 രൂപയായി ഉയരും. ഇന്റര്‍ചേഞ്ച് ഫീസ് എന്നാണിതിന് പറയുന്ന പേര്. ഒരു ഇടപാടിന് ബാങ്ക് എ.ടി.എം സേവന ദാതാക്കള്‍ക്ക് നല്‍കുന്ന ഫീസാണിത്.

പണ ഇടപാടുകളല്ലാത്തവക്ക് അഞ്ചില്‍ നിന്ന് ആറ് രൂപയായി നിരക്ക് പുതുക്കി. നിലവില്‍ ഒരു ബാങ്ക് ഇടപാടുകാരന് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് അഞ്ച് സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകളാണ് സൗജന്യമായി നടത്താന്‍ സാധിക്കുന്നത്. ഇതിന് ശേഷമുളളവക്ക് നിശ്ചിത ഫീസ് ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഈ നിരക്കുകള്‍ ഇനി ഉയരുമെന്ന് ഉറപ്പായി.

 

Latest News