Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി കാർഷിക ഉൽപന്നങ്ങൾ  ലുലു ഗ്രൂപ്പ് വിപണിയിലെത്തിക്കും 

കോ-ഓപറേറ്റീവ് സൊസൈറ്റിയും ലുലു ഗ്രൂപ്പും തമ്മിൽ ധാരണ
 

റിയാദ്- സൗദി അറേബ്യയിലെ കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലും ലുലു ഹൈപർമാർക്കറ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. യർമൂക്ക് അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊസൈറ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദുമാണ് കരാറിൽ ഒപ്പുവെച്ചത്. പരിസ്ഥിതി, ജല, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി അഹമദ് അൽഅയാദിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ചെറുകിട കർഷകരുടെയും സഹകരണസമിതി അംഗങ്ങളുടെയും കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ലുലുവിന് വലിയ പങ്കുണ്ടെന്ന് അഹമ്മദ് അൽഅയാദ പറഞ്ഞു. സൗദിയിലെ ചെറുകിട കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് കോ-ഓപറേറ്റീവ് സൊസൈറ്റിയുമായുള്ള കരാറെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു. മധ്യവർത്തികളില്ലാതെ കർഷകരിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ എത്തിക്കാനാണ് ലുലു പദ്ധതിയിടുന്നത്.
അതേസമയം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച 20 ലധികം മാമ്പഴ ഇനങ്ങളുമായി സൗദി മാമ്പഴോത്സവത്തിന് ലുലുവിൽ തുടക്കമായി. സൗദി കോ-ഓപറേറ്റീവ് സൊസൈറ്റീസ് ജനറൽ മാനേജർ സുലൈമാൻ അൽജുതൈലി മാമ്പഴോത്സവം സന്ദർശിച്ചു. ഉത്സവം ഒരാഴ്ച നീണ്ടുനിൽക്കും.
 

Tags

Latest News