Sorry, you need to enable JavaScript to visit this website.

കേരളത്തിൽ സിമന്റ് വില കുതിക്കുന്നു; പിടിച്ചുനിർത്തി തമിഴ്‌നാട്

കോട്ടയം- കേരളത്തിൽ സാധാരണക്കാരുടെ ഭവന സ്വപ്‌നങ്ങളിൽ കരിനിഴൽ വീഴ്ത്തി സിമന്റ് വില കുതിക്കുന്നു. 500 രൂപ കടക്കുമെന്നാണ് സൂചന. പിടിച്ചുനിർത്തി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട്ടിൽ 320 മുതൽ സിമന്റ് ലഭ്യമാണ്. ലോക്ഡൗൺ പിൻവലിക്കലിനൊപ്പം സിമന്റ് വിലയിൽ വൻ വർധനയ്ക്ക് കമ്പനികൾ തയാറെടുക്കുന്നതായാണ് സൂചന. തമിഴ്‌നാട്ടിൽ വിപണി ഇടപെടലിലൂടെ വർധന ഒരു പരിധി വരെ പിടിച്ചു നിർത്തുമ്പോൾ കേരളത്തിൽ മൂന്നു വർഷമായി വില കുതിക്കുകയാണ്. ലോക്്ഡൗൺ കഴിയുമ്പോൾ 500 രൂപ കടക്കുമെന്നാണ് സൂചന. ജൂൺ 1 മുതൽ വില കൂട്ടാൻ കമ്പനികൾ തയാറെടുത്തിരിക്കുകയായിരുന്നു. പക്ഷേ ലോക്ഡൗൺ നീണ്ടതോടെ അത് തൽക്കാലം മരവിപ്പിച്ചു. പ്രളയത്തിനു കഴിഞ്ഞ വർഷത്തെ ലോക്്ഡൗണും ശേഷം വില റോക്കറ്റുപോലെ കയറുകയായിരുന്നു. തമിഴ്‌നാട്ടിൽ 320 മുതൽ സിമന്റ് ലഭ്യമാണ്.
അതിനിടെ സിമന്റ് വില വർധനവിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിമന്റ് ബ്രിക്‌സ് ആന്റ് ഇന്റർലോക്‌സ് മാന്യു ഫാക്‌ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സിമന്റ്, പെട്രോൾ, ഡീസൽ, ക്വാറി ഉൽപന്നങ്ങളുടെ വില വർദ്ധന വിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിമന്റ് ഇമ്പിക്‌സ് ആന്റ് ഇന്റർ ലോക്ക് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി വർധിപ്പിക്കുന്ന സാഹചര്യത്തിൽ വ്യവസായം നടത്തി കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തി വരുന്നത്. പല വ്യവസായങ്ങളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്. ഗവൺമെന്റ് തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
 10 ന് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും എല്ലാ ജില്ലാ കലക്ടർമാർക്കും നിവേദനം കൊടുക്കുന്നതിനും, സംസ്ഥാന വ്യാപകമായി എല്ലാ അനു ബന്ധ വ്യവസായ സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിലക്കയറ്റ പ്രതിരോധദിനം ആചരിക്കുവാനും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. അധികൃതർ വില കുറച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന ചെയർമാൻ ജോബി എബ്രഹാം കൺവീനർ കെ.പി. രാജേഷ് എന്നിവർ സംയുക്ത പ്രസ്ഥാവന യിൽ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജിമ്മി മാത്യു. ജില്ലാ ഭാരവാഹികളായ മനോജ് മാത്യു പാലത്ര, അശോക് മത്തായി, അലക്‌സാണ്ടർ മുണ്ടക്കയം, ജോൺ സി.എ. കോടിമത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

Latest News