Sorry, you need to enable JavaScript to visit this website.

ഫ്ളാറ്റിലെ പീഡനം: പ്രതി മാർട്ടിൻ പിടിയിൽ, ഇരകളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്നയാളെന്ന് പോലീസ്

കൊച്ചി-ഫ്ളാറ്റിൽ താമസിപ്പിച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ പിടിയിൽ. ഇയാളെ സഹായിച്ച മൂന്നുപേരെയും പിടികൂടി. തൃശൂർ പാവറട്ടി വെൺമനാട് പറക്കാട്ട് ധനീഷ്(29), പുത്തൂർ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ്(27), വേലൂർ മുണ്ടൂർ പരിയാടൻ ജോൺ ജോയി(28) എന്നിവരെയാണ് തൃശൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ മാർട്ടിനെതിരെ പീഡനത്തിനിരയായ മറ്റൊരു യുവതിയും പരാതി നൽകി.
മാർട്ടിനെ കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോകാൻ സഹായിച്ചത് ധനീഷാണ്. തൃശൂരിൽ ഇയാൾക്ക് ഒളിത്താവളവും ഭക്ഷണവും ഒരുക്കികൊടുത്തത് ശ്രീരാഗും ജോണും ചേർന്നായിരുന്നു.  ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാർട്ടിൻ ജോസഫ് ഒളിവിൽ കഴിയുന്ന പ്രദേശം വളഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്. തൃശൂർ മുണ്ടൂരിൽ വീടിനോട് ചേർന്ന ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്തായിരുന്നു ഇയാൾ. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം തൃശൂർ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. എട്ടിന് കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്ന് പോയ മാർട്ടിൻ അന്ന് മുതൽ ഇവിടെ താമസിക്കുകയായിരുന്നു.
മാർട്ടിൻ ജോസഫ് ഫഌറ്റിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.  പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ്, ജൂൺ എട്ടാം തീയതി പുലർച്ചെ നാല് മണിയോടെയാണ് കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് മാർട്ടിൻ ജോസഫ് ബാഗുകളോടെ രക്ഷപ്പെട്ടത്. ഇത് സുഹൃത്തിന്റെ ഫ്ളാറ്റാണെന്നാണ് സൂചന. ഇയാൾ ഫളാറ്റുകൾ മാറി മാറി കഴിയുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ പോലീസിൽ യുവതി പരാതി നൽകിയിട്ടും മാർട്ടിൻ കൊച്ചിയിൽത്തന്നെ തുടരുകയായിരുന്നു. പോലീസ് തൃശ്ശൂരിൽ വ്യാപകതിരച്ചിൽ നടത്തുമ്പോൾ മാർട്ടിൻ കൊച്ചിയിലെ കാക്കനാട്ടുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യക്തമായി.
മാർട്ടിൻ കഴിഞ്ഞ ദിവസം മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായി. മാർട്ടിന്റെ വീടിന് പരിസരത്ത്  പൊലിസ് നിരീക്ഷണം ശക്തമാക്കി. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. 
മാർട്ടിൻ പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു യുവതികൂടി കൊച്ചി സിറ്റി പൊലിസിന് പരാതി നൽകിയിട്ടുണ്ടെന്ന് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഇയാൾ ദേഹോപദ്രവം ഏൽപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വനിത പൊലീസിന് നൽകിയ പരാതിയിലുള്ളത്. പ്രതിക്കെതിരെ പീഡനക്കേസ് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായും കമ്മീഷണർ വ്യക്തമാക്കി. ഇരകളെ ക്രൂരമായി പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരനായ മനോരോഗിയാണ് മാർട്ടിൻ ജോസഫെന്ന് അദ്ദേഹം പറയുന്നു. മാർട്ടിനെ ഉടനെ തന്നെ പിടികൂടാനാകുമെന്നും, അന്വേഷണം ഊർജിതമാണെന്നും എച്ച് നാഗരാജു വ്യക്തമാക്കുന്നു. കാക്കനാട്ടെ യുവതിയുടെ ഫ്ളാറ്റിൽ വച്ചാണ് അതിക്രമം. മാർട്ടിൻ ഈ ഫ്ളാറ്റിൽ നിന്നാണ് തൃശൂരിലേക്ക് പോയതെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ മാർച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിയായ യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പോലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും ഊർജിത അന്വേഷണത്തിന് പോലീസ് തയ്യാറിയില്ല. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് അന്വേഷണം ഊർജിതമായത്.
യുവതിയുടെ ദേഹത്ത് പൊള്ളലേൽപ്പിച്ചതും മർദ്ദിച്ചതുമായ പാടുകളുണ്ടായിരുന്നു. കണ്ണൂർ സ്വദേശിനിയായ യുവതിക്ക് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ലാറ്റിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ  തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. മാർട്ടിൻറെ കൊച്ചി മറൈൻ ഡ്രൈവിലെ ഫഌറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതൽ  മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

Latest News