Sorry, you need to enable JavaScript to visit this website.

10 കുട്ടികളെ ഒന്നിച്ചു പ്രസവിച്ച അമ്മയെ 'കാണാനില്ലെന്ന്' സര്‍ക്കാര്‍

പ്രിറ്റോറിയ- ദക്ഷിണാഫ്രിക്കയില്‍ ഒറ്റ പ്രസവത്തില്‍ 10 കണ്‍മണികള്‍ക്ക് ജന്മം നല്‍കി ലോകമൊട്ടാകെ വലിയ വാര്‍ത്തയായ അമ്മയെ കണ്ടെത്താനായില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ സംസ്ഥാനമായ ഗോട്ടെങ് സര്‍ക്കാര്‍. 37കാരിയായ ഗൊസിയാമെ സിതോലെ ഒറ്റ പ്രസവത്തില്‍ ഏഴ് ആണ്‍കുട്ടികള്‍ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കും ജന്മം നല്‍കി എന്ന് ആദ്യമായി റിപോര്‍ട്ട് ചെയ്തത് ഐഒഎല്‍ ന്യൂസ് ആണ്. ഈ വാര്‍ത്ത വൈറലായതോടെ ഗൊട്ടെങ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ആശുപത്രികളിലെ രേഖകള്‍ പരിശോധിച്ചു. ഒറ്റ പ്രസവത്തില്‍ 10 കുട്ടികള്‍ക്കു ജന്മം നല്‍കിയ യുവതിയുടെ രേഖകള്‍ എവിടെയും കണ്ടെത്താനായില്ല എന്നാണ് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഇക്കാര്യം സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ഫുല്‍മ വില്യംസും ട്വിറ്ററിലൂടെ വ്യക്തമാക്കി. 

ഇതോടെ ഈ വാര്‍ത്തയുടെ ആധികാരികത സംബന്ധിച്ച് വലിയ ചര്‍ച്ച ഉയര്‍ന്നിരിക്കുകയാണ്. അതിനിടെ ഫുല്‍മ വില്യംസിന്റെ ട്വീറ്റിനു മറുപടിയുമായി വാര്‍ത്ത നല്‍കിയ ജേണലിസ്റ്റ് പിയെറ്റ് റാംപെഡിയും രംഗത്തെത്തി. 'ഉന്നതരായ അഴിമതിക്കാരേയും കള്ളന്‍മാരായ രാഷ്ട്രീയക്കാരേയും കണ്ടെത്താനും കേസെടുക്കാനും ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. ഇവരെ കാണാനും തൊടാനും പറ്റുന്നില്ല എന്നതിനര്‍ത്ഥം അവര്‍ ഇല്ലെന്നാണോ. താങ്കളുടെ യുക്തിയില്ലായ്മയും ചിന്താ ദാരിദ്ര്യവും കഷ്ടം തന്നെ'- എന്നായിരുന്നു പിയെറ്റിന്റെ മറുപടി ട്വീറ്റ്. പിയെറ്റ് വ്യാജ വാര്‍ത്ത ഉണ്ടാക്കിയെന്ന പ്രചരണവും നടക്കുന്നുണ്ട്. ഇതിനു മറുപടിയായ ഗര്‍ഭിണിയായ ഗൊസിയാമെയുടെ കൂടെയുള്ള പിയെറ്റിന്റെ ചിത്രവും പലരും പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കുട്ടികളുടെ ചിത്രം പുറത്തു വന്നിട്ടില്ല. ഇത് അവരുടെ സ്വകാര്യതയാണെന്നാണ് ഒരു പക്ഷം പറയുന്നത്. 10 കുട്ടികളെവിടെ എന്ന് സര്‍ക്കാര്‍ ചോദിക്കുമ്പോള്‍ റംപെഡ് കോക്രി കാണിക്കുയാണെന്നും ട്വിറ്ററില്‍ ഒരു വിഭാഗം ആരോപിക്കുന്നു.

Latest News