Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 259 പേർ കൂടി പിടിയിൽ

അമാനുല്ല വടക്കാങ്ങര

ദോഹ- ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 259 പേർ കൂടി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകൾ കണിശമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 251 പേർ, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6 പേർ, മൊബൈലിൽ ഇഹ്തിറാസ് ആപഌക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് 2 പേർ എന്നിങ്ങനെയാണ് ഇന്നലെ പോലീസ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം തുടർ നടപടികൾക്കായി പബഌക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ് .

രാജ്യത്തിന്റേയയും ജനങ്ങളുടേയും സുരക്ഷയുമായയി ബന്ധപ്പെട്ടതിനാൽ കോവിഡ് പ്രോട്ടോക്കോൽ ലംഘനങ്ങളെ വളരെ ഗുരുതരമായാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്.
 

Latest News