Sorry, you need to enable JavaScript to visit this website.

ആനകളുടെ ഉറക്കം ഇങ്ങനെ; കാടുവിട്ട ആനക്കൂട്ടത്തെ ആറു മാസത്തിനുശേഷം കണ്ടെത്തി

ബെയ്ജിംഗ്- ചൈനയിലെ വന്യജീവി സങ്കേതത്തില്‍നിന്ന് രക്ഷപ്പെട്ട കാട്ടാനക്കൂട്ടത്തെ കണ്ടെത്തി. 500 കി.മി അകലെയുള്ള മറ്റൊരു വനത്തില്‍ ഉറങ്ങുന്ന നിലയിലാണ് ആനകളെ കണ്ടെത്തിയത്.
കാട്ടാനകള്‍ സംരക്ഷിത വനമേഖല വിട്ടതിന്റെ കാരണം അറിയില്ലെങ്കിലും മൃഗങ്ങള്‍ക്കോ ജനങ്ങള്‍ക്കോ പരിക്കൊന്നുമേല്‍പിക്കാതെ ആയിരുന്നു ഇവയുടെ സഞ്ചാരം. ഭക്ഷണത്തിനായും വെള്ളത്തിനായും കൃഷിയിടങ്ങളിലടക്കം കയറിയിരുന്നു. പത്ത് ലക്ഷം ഡോളറിന്റെ വിളവെങ്കിലും നശിപ്പിച്ചുവെന്നാണ് കണക്ക്.
കനത്ത മഴ ആനകളുടെ സഞ്ചാരത്തിന് തടസ്സമായെന്നും സിയാങിലെ ഒരു ഗ്രാമത്തിനു സമീപമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുന്നാന്‍ പ്രവിശ്യയിലെ പ്യുവര്‍ സിറ്റിക്കു സമീപത്തെ സംരക്ഷിത വനപ്രദേശത്തുനിന്ന് ആനകള്‍ യാത്ര തുടങ്ങിയത്.
ആനകളെ കണ്ടെത്തുന്നതിന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയിരുന്നത്.

 

Latest News