Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസിന് കടുത്ത ശിക്ഷ; അഞ്ചു വർഷം തടവും 50 ലക്ഷം പിഴയും

റിയാദ്- ബിനാമി ബിസിനസിന് അഞ്ചു വർഷം തടവും 50 ലക്ഷം റിയാൽ പിഴയും ശിക്ഷ. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം രാജ്യത്ത് നിലവിൽ വന്നിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. പഴയ നിയമത്തിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് രണ്ടു വർഷം തടവും പത്തു ലക്ഷം റിയാൽ പിഴയുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. 
ബിനാമി ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കുറ്റക്കാരായ സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടു കടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും.
 

Tags

Latest News